കോഴിക്കോട്: ശ്രീനാരായണഗുരുദേവനെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് വെസ്റ്റ്ഹില്‍ കനകാലയബാങ്കിന് സമീപം ബിജെപിയുടെയും ഗുരുധര്‍മ്മ പ്രചരണ സഭയുടെയും നേതൃത്വത്തില്‍ ഗുരുവന്ദനവും ദൈവദശകാലാപനവും നടത്തി. ബിജെപി നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് പി. പീതാംബരന് ഉദ്ഘാടനം ചെയ്തു. ഗുരുധര്‍മ്മ പ്രചരണ സഭ പ്രസിഡന്റ് കെ. സഹദേവന്, സെക്രട്ടറി ദിനേഷ് ചന്ദ്രന്, ബിജെപി നേതാക്കളായ ശ്യാംഅശോക്, സുഭാഷ്, എം. ജഗന്നാഥ്, എം. പ്രസാദ് എന്നിവര്‍ നേതൃത്വം നല്കി.
എസ്എന്‍ഡിപി.യോഗം എരഞ്ഞിക്കല്‍ ശാഖാ യോഗവും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഓര്‍ക്കാട്ടേരി: ഗുരുദേവനെ കുരിശില്‍ തറച്ചവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ഓര്‍ക്കാട്ടേരി ശാഖാ യോഗം ആവശ്യപ്പെട്ടു. ശാഖ പ്രസിഡന്റ് ഗിരീശന് ആര്.കെ, വടക്കുനി കൃഷ്ണന്, രാജന് പറമ്പത്ത്, പ്രേമന് എം, ജയന് വി എന്നിവര്‍ സംസാരിച്ചു.
അത്തോളി: ശ്രീനാരായണഗുരുദേവനെ നിന്ദിച്ച സിപിഎം നടപടിക്കെതിരെ ഹിന്ദുഐക്യവേദി അത്തോളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. പ്രസിഡന്റ് കേശവന് നമ്പൂതിരി, സെക്രട്ടറി ലിജു, ആര്.എം. കുമാരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: