ചാത്തന്നൂര്‍: പാരിപ്പള്ളിയില്‍ സംസ്ഥാന കബടി അസോസിയേഷന്റെ നേതൃത്വത്തില്‍ മൂന്നുദിവസമായി നടത്തിവന്ന സംസ്ഥാന സീനിയര്പുരുഷവനിതാ വിഭാഗം കബടി ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. പുരുഷ വിഭാഗത്തില്‍ ആലപ്പുഴയും വനിതകളുടെ വിഭാഗത്തില്‍ തിരുവനന്തപുരവും ചാമ്പ്യന്മാരായി.
പാരിപ്പള്ളി ഡാലിയ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്. സമാപനച്ചടങ്ങ് എന്‍.കെ.പ്രേമചന്ദ്രന് എം.പി. ഉദ്ഘാടനം ചെയ്തു. ദേശീയ കബടി ടീമിന്റെ മുഖ്യ പരിശീലകന് ജെ.ഉദയകുമാര്‍, സംസ്ഥാന കബടി അസോസിയേഷന് ചെയര്മാന് ഷിജി പങ്കജ്, പ്രമുഖവ്യക്തികള്‍, ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ തുടങ്ങിയവരെ പൊന്നാടയണിയിച്ച് ആദരിച്ചു. ജി.എസ്.ജയലാല്‍ എം.എല്‍.എ. അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.സത്യന്, സ്വാഗതസംഘം ചെയര്മാന് എം.കബീര്‍, സംസ്ഥാന കബടി അസോസിയേഷന് ഭാരവാഹികളായ സുധീര്‍കുമാര്‍, കെ.വിജയകുമാര്‍, സ്വാഗതസംഘം രക്ഷാധികാരി ബി.പ്രേമാനന്ദ്, പ്രശോ’ന് കൊടിമൂട്ടില്‍, ഡാലിയ ക്ലബ്ബ് സെക്രട്ടറി കെ.സജീവ് തുടങ്ങിയവര്‍ സംസാരിച്ചു. ക്ലബിന്റെ മുന്‍ ഭാരവാഹികളെയും പ്രമുഖ കായികതാരങ്ങളെയും ചടങ്ങില്‍ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: