ബിജെപി വാര്‍ഡ് സമ്മേളനം

Wednesday 9 September 2015 10:55 am IST

കോഴിക്കോട്: നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജനക്ഷേമപദ്ധതികള്‍ അട്ടിമറിക്കാനാണ് കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജന്‍ പറഞ്ഞു. ബിജെപി ആഴ്ചവട്ടം വാര്‍ഡ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോര്‍പ്പറേഷന്‍ മാറി മാറി ഭരിച്ച ഇടതു-വലതു മുന്നണികള്‍ അഴിമതിയും വികസന മുരടിപ്പുമാണ് സമ്മാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി ബി.കെ. പ്രേമന്‍ അധ്യക്ഷത വഹിച്ചു. ആദ്യകാല പ്രവര്‍ത്തകരായ വി. ബാലന്‍ മാസ്റ്റര്‍, എ. വേണുഗോപാല്‍, എം.സി. നാരായണന്‍ എന്നിവരെ ആദരിച്ചു. സംസ്ഥാന സമിതി അംഗം എന്‍.പി. രാധാകൃഷ്ണന്‍, സൗത്ത് മണ്ഡലം പ്രസിഡന്റ് പി.കെ. അജിത്ത് എന്നിവര്‍ സംസാരിച്ചു. പി.എം. രമേഷ് സ്വാഗതവും പ്രജീഷ് നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.