ലാസ് വെഗാസ്: അമേരിക്കയിലെ ലാസ് വെഗാസിലെ മെക്കാരന് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബ്രിട്ടീഷ് എയര്‍വെയ്സ് വിമാനത്തിന് തീപിടിച്ച് ഏഴ് പേര്‍ക്ക് പരിക്കേറ്റു. എയര്‍പോര്‍ട്ടില്‍ നിന്ന് വിമാനം ഉയരുന്നതിന് തൊട്ടുമുമ്പാണ് തീപിടുത്തം ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ യാത്ര റദ്ദാക്കി യാത്രക്കാരെ വിമാനത്തില്‍ നിന്ന് സുരക്ഷിതമായി നിലത്തിറക്കുകയായിരുന്നു.
159 യാത്രക്കാരും 13 ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. പ്രാദേശിക സമയം ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. 257 സീറ്റുകളുള്ള ബോയിങ് 777 വിമാനത്തിന്റെ ഇടത് ഭാഗത്തെ എഞ്ചിനിലാണ് തീപിടിത്തമുണ്ടായത്. പെട്ടെന്ന് തന്നെ അടിയന്തര സംവിധാനമുപയോഗിച്ച് യാത്രക്കാരെ റണ്‍വേയില്‍ ഇറക്കുകയായിരുന്നുവെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് അധികൃതര്‍ അറിയിച്ചു.
അഗ്നിശമന സേനാ യൂണിറ്റ് എത്തി മിനിറ്റുകള്‍ക്കം തന്നെ തീ നിയന്ത്രണ വിധേയമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: