കൊച്ചി: താന്‍ ആരെയും വെല്ലുവിളിച്ചിട്ടില്ലെന്ന് ടോമിന് ജെ തച്ചങ്കരി. കണ്‍സ്യൂമര്‍ഫെഡ് അവലോകന യോഗത്തില്‍ മന്ത്രി സി എന്‍ ബാലകൃഷ്ണനെ വെല്ലുവിളിച്ചിട്ടില്ല. ചട്ടവിരുദ്ധമായി താന്‍ പ്രസ്താവന നടത്തിയിട്ടില്ലെന്നും തച്ചങ്കരി പറഞ്ഞു.
കെബിപിഎസ് എംഡിയായി ചുമതലയേറ്റേശഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തച്ചങ്കരി. എന്നാല്‍ കണ്‍സ്യൂമര്‍ഫെഡ് എംഡി സ്ഥാനത്തുനിന്ന് മാറ്റിയതില്‍ പ്രതികരിക്കാന്‍ തച്ചങ്കരി തയ്യാറായില്ല. ഇന്ന് രാവിലെ പത്ത് മണിക്ക് കാക്കനാട് കേരളാ ബുക്സ് ആന്‍ഡ് പബ്ളിക്കേഷന്‍സ് സൊസൈറ്റിയുടെ ഓഫീസില്‍ എത്തിയാണു തച്ചങ്കരി സ്ഥാനം ഏറ്റത്. ചെണ്ടമേളത്തോടെയും പൂച്ചെണ്ടുകളുമായും ജീവനക്കാര്‍ അദ്ദേഹത്തെ സ്വീകരിച്ചു.
കണ്‍സ്യൂമര്‍ ഫെഡിന്റെ എംഡിയായിരുന്ന ടോമിന് ജെ.തച്ചങ്കരിയെ കഴിഞ്ഞ ദിവസമാണ് കെബിപിഎസിന്റെ മാനേജിംഗ് ഡയറക്ടറായി സര്‍ക്കാര്‍ നിയമിച്ചത്. പാഠപുസ്തക അച്ചടി പ്രതിസന്ധിയെ തുടര്‍ന്നായിരുന്നു തീരുമാനം. എറണാകുളം ജില്ലാ കലക്ടര്‍ എം.ജി. രാജമാണിക്യമായിരുന്നു കെബിപിഎസിന്റെ എംഡി സ്ഥാനം വഹിച്ചിരുന്നത്. ആശ തോമസിനെ എംഡിയായി നിയമിച്ചിരുന്നെങ്കിലും അവര്‍ ചുമതലയേറ്റെടുത്തിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: