തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് എംഡി സ്ഥാനത്തുനിന്ന് ടോമിന് ജെ തച്ചങ്കരിയെ മാറ്റി. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായാണ് തച്ചങ്കരിയ്ക്ക് പുതിയ നിയമനം നല്‍കിയിരിക്കുന്നത്. ശ്രീലേഖ മൂന്നു മാസത്തെ അവധിയില്‍ പ്രവേശിച്ച ഒഴിവിലേക്കാണ് തച്ചങ്കരിയെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായി നിയമിച്ചത്.
രത്നകുമാറാണ് പുതിയ കണ്‍സ്യൂമര്‍ഫെഡ് എംഡി. മുന്‍ ഐജി ഗോപിനാഥിനെ റബര്‍ മാര്‍ക്കറ്റിങ് ഫെഡ് ചെയര്‍മാനായി നിയമിച്ചിട്ടുണ്ട്. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊണ്ടത്. സഹകരണ മന്ത്രി സി.എന്‍.ബാലകൃഷ്ണന്റെ കടുത്ത നിലപാടിനെ തുടര്‍ന്ന് ടോമിന് തച്ചങ്കരിയെ കണ്‍സ്യൂമര്‍ ഫെഡ് എം.ഡി സ്ഥാനത്ത് നിന്നും നീക്കിയത്.
ടോമിന് തച്ചങ്കരിയെ കണ്‍സ്യൂമര്‍ ഫഎഡ് എം.ഡി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് സി.എന്‍.ബാലകൃഷ്ണനും ഐ ഗ്രൂപ്പ് നേതാക്കളും മന്ത്രിസഭാ യോഗത്തില്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നു. തച്ചങ്കരിയെ മാറ്റിയില്ലെങ്കില്‍ രാജി വയ്ക്കുമെന്നും മന്ത്രി ബാലകൃഷഅണന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ അറിയിച്ചിരുന്നു. ഇക്കാര്യം, ചെന്നിത്തല മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ശ്രദ്ധയില്‍ പെടുത്തി. തുടര്‍ന്നാണ് മുഖ്യമന്ത്രി ഐ ഗ്രൂപ്പിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയത്.
നേരത്തെ കെബിപിഎസ് എംഡിയായി തച്ചങ്കരി ചുമതലയേറ്റിരുന്നു. കൊച്ചി കാക്കനാട്ടുളള ആസ്ഥാനത്ത് എത്തിയാണ് തച്ചങ്കരി ചുമതലയേറ്റത്. ഇതിനിടെയാണ് തച്ചങ്കരിയെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: