പെരിന്തല്‍മണ്ണ: കൊളത്തൂര്‍ എസ്ഐയേയും സംഘത്തെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പ്രതിയെ രക്ഷപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. കൊളത്തൂര്‍ കാരാട്ടുപറമ്പ് സ്വദേശി നടക്കാവില്‍ മുഹമ്മദ് ബഷീര്‍(35) ആണ് പെരിന്തല്‍മണ്ണ പോലീസിന്റെ പിടിയിലായത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നിരവധി കേസുകളില്‍ പ്രതിയായ മുണ്ടുമ്മല്‍ സക്കീര്‍ എന്ന ആളെ അറസ്റ്റ് ചെയ്യാനെത്തിയ കൊളത്തൂര്‍ എസ്ഐയുടെയും സംഘത്തിന്റെയും ജീപ്പിന് കേടുപാടുകള്‍ വരുത്തിയാണ് മുഹമ്മദ് ബഷീറും മറ്റ് പ്രതികളും രക്ഷപ്പെട്ടത്.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. പോലീസുകാരെ അക്രമിച്ച് മണകടത്തിയ വാഹനങ്ങള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതിന് സക്കീറിന്റെ പേരില്‍ പെരിന്തല്‍മണ്ണയിലും കൊളത്തൂരിലും കേസുകള്‍ നിലവിലുണ്ട്. റവന്യൂ ഉദ്യോഗസ്ഥരെ ആക്രമിച്ചതിലും ഇയാള്‍ക്കെതിരെ കേസുണ്ട്. പെരിന്തല്‍മണ്ണ സിഐ കെ.എം.ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: