ഗുരുദേവനെ അപമാനിച്ച സിപിഎം നടപടിയില്‍ പ്രതിഷേധിച്ചു

Wednesday 9 September 2015 12:58 pm IST

എടപ്പാള്‍: ശ്രീനാരായണഗുരുദേവനെ സിപിഎമ്മിന്റെ ഘോഷയാത്രയില്‍ അവഹേളിച്ചതില്‍ എസ്എന്‍ഡിപി വട്ടക്കുളം തൈക്കാട് ശാഖായോഗം ശക്തമായി പ്രതിഷേധിച്ചു. യോഗത്തില്‍ ദിലീപ് ഊരത്ത് അദ്ധ്യക്ഷത വഹിച്ചു. എടപ്പാള്‍ യൂണിയന്‍ മെമ്പര്‍ സി.ജി.മണികണ്ഠന്‍, അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി മെമ്പര്‍ പി.ഉണ്ണികൃഷ്ണന്‍, എടപ്പാള്‍ ശാഖ സെക്രട്ടറി പ്രജിത്ത് തേറയില്‍, ഐ.സി.ഷജില്‍, മണികണ്ഠന്‍ തുയ്യം എന്നിവര്‍ സംസാരിച്ചു. തൈക്കാട് ശാഖാ ഭാരവാഹികളായി ദിലീപ് ഊരത്ത്(പ്രസിഡന്റ്), രഞ്ജിത്ത് കൊട്ടശ്ശേരി(വൈസ് പ്രസിഡന്റ്), നിശാന്ത് പുളിയക്കോട്(സെക്രട്ടറി), ശ്രീനിവാസന്‍(വാര്‍ഷികയോഗം മെമ്പര്‍) എന്നിവരെ തെരഞ്ഞെടുത്തു. മഞ്ചേരി: ശ്രീനാരായണഗുരുവിനെ അപമാനിച്ച സിപിഎം നടപടിയില്‍ എസ്എന്‍ഡിപി മഞ്ചേരി യൂത്ത് മൂവ്‌മെന്റ് പ്രതിഷേധിച്ചു. പ്രസിഡന്റ് കെ.എന്‍.രാജീഷ് നറുകര അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനോദ്, സിജേഷ് പന്തല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.