കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ പ്രവാസി ഭാരതീയര്‍ക്ക് അവരുടെ പാസ്പോര്ട്ടില് രേഖപ്പെടുത്തിയിട്ടുള്ള മേല്‍വിലാസം ഉള്‍ക്കൊള്ളുന്ന ഗ്രാമപഞ്ചായത്ത് മുനിസിപ്പാലിറ്റി മുനിസിപ്പല്‍ കോര്പ്പറേഷന് ഉള്‍പ്പെടുന്ന പ്രദേശത്തെ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന് അനുവദിച്ചതായി മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. 2015 ജനുവരി ഒന്നിനോ അതിന് മുമ്പോ പതിനെട്ടു വയസ് പൂര്‍ത്തിയാക്കിയ വിദേശ രാജ്യത്തിന്റെ പൗരത്വം സ്വീകരിക്കാതെ വിദേശത്തു താമസിക്കുന്നവരായിരിക്കണം അപേക്ഷകര്‍. പ്രവാസി ഭാരതീയര്‍ക്ക് വിവരങ്ങള്‍ ഓണ്‍ലൈനായി ംംം. ഹഴെലഹലരശേീി. സലൃമഹമ. ഴ ീ്.ശി വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഫോറം 4 എയില്‍ ആവശ്യപ്പെടുന്ന മുഴുവന്‍ വിവരങ്ങളും രേഖപ്പെടുത്തി രജിസ്റ്റര്‍ ചെയ്യുന്നതിനൊപ്പം പ്രിന്റ് എടുത്ത് ഫോട്ടോയും ഒപ്പും പതിച്ച് ഫോറത്തിലെ എ മുതല്‍ ഐ വരെയുള്ള വിവരങ്ങള്‍ക്ക് പാസ്പോര്‍ട്ടിലെ ആവശ്യമായ പേജുകളുടെ പകര്‍പ്പ്, വിസ എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി കേരളത്തിലെ പാസ്പോര്ട്ടില് രേഖപ്പെടുത്തിയിട്ടുള്ള താമസസ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് രജസ്ട്രേഷന്‍ ഓഫീസര്‍ക്ക് നേരിട്ടോ രജസ്ട്രേഡ് തപാലിലോ അയക്കണം. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കപ്പെടുന്ന പ്രവാസി ഭാരതീയര്‍ക്ക് അസല്‍ പാസ്പോര്‍ട്ടു സഹിതം നേരിട്ടു ഹാജരായി വോട്ടവകാശം വിനിയോഗിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: