ആലപ്പുഴ: കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ അദ്ധ്യക്ഷസ്ഥാനത്ത് വെള്ളാപ്പള്ളി നടേശന് അന്‍പതാണ്ട് പൂര്‍ത്തിയാക്കുന്നു. പ്രസിഡന്റ് സ്ഥാനത്ത് വെള്ളാപ്പള്ളി കനകജൂബിലി പിന്നിടുന്നത് വിവിധ ആഘോഷ പരിപാടികളോടെ വിപുലമായി ആഘോഷിക്കും. ഇതിനോടനുബന്ധിച്ച് കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ നിര്‍ദ്ധനരായ മൂന്ന് യുവതികള്‍ക്ക് മംഗല്ല്യഭാഗ്യം ഒരുക്കും.
ഇന്ന് രാവിലെ പതിനൊന്നിന് കണിച്ചുകുളങ്ങര ദേവീ ക്ഷേത്ര സന്നിധിയില്‍ വിവാഹചടങ്ങുകള്‍ നടക്കും. ഇതിനാവശ്യമായ ആഭരണങ്ങള്‍ കമ്മറ്റിയംഗം സ്വാമിനാഥന് ചള്ളിയില്‍ നല്‍കും. ഇതിനോടനുബന്ധിച്ച് കണിച്ചുകുളങ്ങര സര്‍വ്വീസ് സഹകരണ ബാങ്കില്‍ വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിട്ടുണ്ട്. ഓരോരുത്തര്‍ക്കും രണ്ടു ലക്ഷം രൂപയുടെ സ്വര്‍ണവും വസ്ത്രങ്ങളും വിവാഹത്തിനുള്ള ചെലവും നല്‍കുമെന്ന് സെക്രട്ടറി ഡി. രാധാകൃഷ്ണന് അറിയിച്ചു.
കൂടാതെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ചിക്കരക്കുട്ടികള്ക്കുള്ള സത്രം, കണിച്ചുകുളങ്ങരയില്‍ സംസ്ഥാന നിലവാരത്തിലുള്ള സ്റ്റേഡിയം, വിവിധ ചികിത്സാ സഹായങ്ങള്‍ വിദ്യാഭ്യാസ സ്ക്കോളര്‍ഷിപ്പുകള്‍ എന്നിവ ഇതിനോടകം കണിച്ചുകുളങ്ങര ദേവസ്വം ആവിഷ്ക്കരിച്ചുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: