ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ അര്‍ഹതപ്പെട്ട പ്രൊമോഷന് എത്രയും പെട്ടെന്ന് നടപ്പാക്കി സാമൂഹിക നീതി ഉറപ്പാക്കണമെന്ന് കേരള എന്‍ജിഒ സംഘ് ആലപ്പുഴ ജില്ലാ സമിതി പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു.
പല ഡിപ്പാര്‍ട്ടുമെന്റുകളിലെയും തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. കൂടാതെ ക്ലാസ് ഫോര്‍ ജീവനക്കാരുടെ പ്രൊമോഷന് പല വകുപ്പുകളിലും ഇതേവരെ നടപ്പാക്കിയിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരില്‍ നിയമനങ്ങള്‍ നടത്താത്തത് ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിക്കലാണെന്ന് പ്രമേയം കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് ജെ.മഹാദേവന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം എ. പ്രകാശ് പ്രമേയം അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറി എല്‍. ജയദാസ്, സംസ്ഥാന സമിതിയംഗം കെ. മധു, സുമേഷ് ആനന്ദ്, പ്രസന്നന്, കെ. സുബ്രഹ്മണ്യന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: