തൊടുപുഴ: അത്യാധുനിക സൗകര്യത്തോടെ ഒരുങ്ങുന്ന തൊടുപുഴ കെഎസ്ആര്‍ടിസി മന്ദിരത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. അടുത്ത വര്‍ഷം ആദ്യം പുതിയ മന്ദിരത്തിലേക്ക് പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. നാല് നിലകളില്‍ പണിയുന്ന മന്ദിരത്തിന്റെ മൂന്നാം നിലയുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ് 15 കോടി രൂപ മുതല്‍ മുടക്കിയാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. . ഇപ്പോള്‍ കാഞ്ഞിരമറ്റം ബൈപ്പാസില്‍ പ്രവര്‍ത്തിക്കുന്ന ഡിപ്പോയില്‍ അസൗകര്യങ്ങളെയുള്ളൂ. ബസുകള്‍ പാര്‍ക്ക് ചെയ്യുന്നത് ബൈപ്പാസിലാണ്. ഇത് അപകടത്തിന് കാരണമാകുന്നു. ആറ് മാസം മുന്‍പ് അശ്രദ്ധമായി പിന്നിലേക്കെടുത്ത ആനവണ്ടിയിടിച്ച് ഒരാള്‍ മരിച്ചിരുന്നു. മിക്ക ബസുകള്‍ക്കും റിഫഌക്ടര്‍ ഇല്ലാത്തതിനാല്‍ അപകടം ക്ഷണിച്ചുവരുത്താന്‍ ഇടയാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: