ഉപ്പുതറ : ആറംഗ ചീട്ടുകളിസംഘം പിടിയില്‍. മാട്ടുക്കട്ട സ്വദേശികളായ ജോസി, അനീഷ്, പ്രസന്നന്, ഷിജോ, രതീഷ്, റോയി എന്നിവരെയാണ് ഉപ്പുതറ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മാട്ടുക്കട്ട ടൗണില്‍ കടയുടെ പിന്‍ഭാഗത്ത് ചീട്ടുകളിക്കുന്നതിനിടെയാണ് അറസ്റ്റ്. ചീട്ടുമേശയില് നിന്നും 2520 പിടിച്ചെടുത്തു. രണ്ടാഴ്ചയായി ഈ പ്രദേശത്ത് ചീട്ടുകളി നടന്നു വരുകയായിരുന്നു. ഓണത്തിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ ആയിരക്കണക്കിന് രൂപയാണ് ചീട്ടുമേശയില് മറിഞ്ഞത്. ഉപ്പുതറ എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: