അടിമാലി: നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ തട്ട് തകര്‍ന്ന് തൊഴിലാളികള്‍ക്ക് പരിക്ക്. ബംഗാള്‍ സ്വദേശികളായ രാജേഷ് (28), ജാക്കി (24), ഗോപി (30) എന്നിവര്‍ക്കാണ് പരിക്ക്. പതിനാലാംമൈല്‍ മടത്തിക്കുടിയില്‍ ഔസേപ്പിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണ ജോലിക്കിടെയാണ് സംഭവം. ഇന്നലെ ഉച്ചയോടെ കെട്ടിടത്തിന്റെ ഭിത്തി തേയ്ക്കുന്നതിനിടെ തട്ട് തകര്‍ന്ന് വീഴുകയായിരുന്നു. തൊഴിലാളികളെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: