കൊച്ചി: വളര്‍ന്നുവരുന്ന യുവസംരംഭകര്ക്ക് സഹായവുമായി നാഷണല്‍ അസോസിയേഷന് ഓഫ് സോഫ്റ്റ്വെയര് സര്‍വ്വീസസ് കമ്പനീസിന്റെ (നാസ്കോം) ബിസിനസ് ഇന്‍ക്യുബേറ്റര്‍ കം ആക്സിലറേറ്റര്‍ കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ബാംഗ്ലൂരിനും കൊല്‍ക്കത്തയ്ക്കും ശേഷം നാസ്കോമിന്റെ ‘10,000 സ്റ്റാര്‍ട്ടപ്സ്’ സംരംഭത്തിന്റെ ഭാഗമായി ആരംഭിക്കുന്ന മൂന്നാമത്തെ ആക്സിലറേറ്ററാണ് കൊച്ചിയിലേത്.
കൊച്ചിയിലെ നാസ്കോമിന്റെ സ്റ്റാര്‍ട്ടപ് വെയര്‍ഹൗസ് സെപ്റ്റംബര്‍ 12ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കും. ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഐബിഎം തുടങ്ങിയ വന്‍കിട സ്ഥാപനങ്ങള്‍ യുവസംരംഭകരുമായി അനുഭവസമ്പത്ത് പങ്കുവയ്ക്കുന്ന ഇടമാകും സ്റ്റാര്‍ട്ടപ് വെയര്‍ഹൗസ് എന്ന് ഇന്‍ഫോപാര്‍ക്ക് സിഇഒ ഹൃഷികേശ് നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: