മേപ്പാടി : മാസങ്ങളായി ഹാരിസണ്‍സ് മലയാളം കമ്പനി തോട്ടം തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് ശമ്പളം നല്‍കാതെ ബുദ്ധിമുട്ടിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയന് യോഗം ആവശ്യപ്പെട്ടു. പത്താം തിയതി ശമ്പളം നല്കാന് കമ്പനി തയ്യാറായില്ലെങ്കില്‍ 11ാം തിയതി ജില്ലയിലെ എച്ച്എംഎല്‍ കമ്പനി എസ്റ്റേറ്റ് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും തുടര്‍ന്ന് പണിമുടക്ക് ഉള്‍പ്പെടെയുള്ള ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്കി.
കമ്പനി പ്രഖ്യാപിച്ച 8.33 ശതമാനം ബോണസ്സിനെതിരെ ലേബര്‍ കമ്മീഷണര്‍ മുന്‍പാകെ യൂണിയനുകള്‍ നല്കിയ പരാതിയിന്മേലും, കമ്പനിയുടെ ബാലന്‍സ് ഷീറ്റ് പരിശോധിച്ച് അന്തിമ തീരുമാനം അടിയന്തിരമായി ഉണ്ടാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംയുക്ത ട്രേഡ് യൂണിയന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാനും ഐഎന്‍ടിയുസി നേതാവുമായ പി.കെ.ഗോപാലന് അദ്ധ്യക്ഷത വഹിച്ചു. പി.കെ.അച്ചുതന്, പി.കെ.മുരളീധരന് (ബിഎംഎസ്), പി.കെ.മൂര്‍ത്തി, വി.യൂസഫ് (എഐടിയുസി), പി.വി.കുഞ്ഞുമുഹമ്മദ്, ടി.ഹംസ ( എസ്ടിയു), എന്‍.വേണുഗോപാല്‍, കെ.ജി.വര്‍ഗീസ്, കെ.ബാബു (പിഎല്‍സി), എന്‍.ഒ.ദേവസ്സി (എച്ച്എംഎസ്) തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: