കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച എട്ട് ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി ഒരാള്‍ കസ്റ്റംസിന്റെ പിടിയിലായി. കാസര്‍കോഡ് ബേക്കല്‍ സ്വദേശി ഹാരിസ്(30) ആണ് പിടിയിലായത്. കഴിഞ്ഞ 28നാണ് ഇയാള്‍ ദുബായില്‍ നിന്നും വന്നത്. അന്ന് കൂടെ കൊണ്ടുവന്ന സ്റ്റെയിന് ലെസ് സ്റ്റീലിന്റെ ഡോര്‍ ഹാന്‍ഡില്‍ പരിശോധനക്കായി കസ്റ്റംസ് പിടിച്ചു വെച്ചിരുന്നു.
ആദ്യ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. സംശയം തോന്നിയതിനെ തുടര്‍ന്ന് ഇന്നലെ ഇയാളെ കാസര്‍കോഡ് നിന്നും വിളിച്ചു വരുത്തുകയായിരുന്നു. ഹാരിസിന്റെ സാന്നിധ്യത്തില്‍ നടന്ന പരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. വളരെ ശാസ്ത്രീയമായി ഒളിപ്പിച്ച സ്വര്‍ണ്ണം കണ്ടെത്താന്‍ അധികൃതര്‍ക്ക് ഏറെ നേരത്തെ പരിശ്രമം വേണ്ടിവന്നു. 285 ഗ്രാം സ്വര്‍ണ്ണമാണ് ഇതില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: