ആനിത്തോട്ടം പാലം തകര്‍ച്ചയില്‍

Wednesday 9 September 2015 10:29 pm IST

കാഞ്ഞിരപ്പള്ളി: ഗ്രാമ പഞ്ചായത്തിലെ ആറാം വാര്‍ഡിലെ ആനിത്തോട്ടം പാലം ശോചനീയാവസ്ഥയില്‍. 30 വര്‍ഷത്തിലധികം പഴക്കുമുള്ള പാലത്തിന്റെ അടിവശത്തെ കല്‍ക്കെട്ടുകള്‍ തകര്‍ന്നത് പാലത്തെ അപകട സ്ഥിതിയിലാക്കിയിരിക്കുകയാണ്. ദിവസേന നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന പാലമാണ് ശോചനീയാവസ്ഥയിലായിരിക്കുന്നത്. കാഞ്ഞിരപ്പള്ളി നഗരത്തില്‍ ഗതാഗത കുരുക്ക് രൂക്ഷമാകുമ്പോള്‍ കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡില്‍ ആനിത്തോട്ടം ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് തമ്പലക്കാട്ട് റോഡിലെത്തി, കുരിശുങ്കല്‍ ജംഗ്ഷനിലും കുന്നുംഭാഗത്തും എത്താവുന്ന റോഡിലെ പാലമാണ് അപകടാവസ്ഥയിലായിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.