ദേശീയ സെമിനാര്‍

Wednesday 9 September 2015 10:34 pm IST

ചങ്ങനാശ്ശേരി: എന്‍എസ്എസ് ഹിന്ദു കോളേജ് ചങ്ങനാശ്ശേരി, രാഷ്ട്രമീമാംസ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ യുജിസി ധനസഹായത്തോടെ 'ഇ-ഗവര്‍ണന്‍സ്സും കേരള സമൂഹവും സാധ്യതകളും വെല്ലുവിളികളും' എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ ഇന്ന് ആരംഭിക്കും. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി.എസ്. ഗീതാകുമാരിയുടെ നേതൃത്വത്തിലാണ് സെമിനാര്‍ നടക്കുന്നത്. പ്രൊഫ. ആര്‍. പ്രസന്നകുമാര്‍ അദ്ധ്യക്ഷത വഹിക്കും. ഡോ. അച്യുത് ശങ്കര്‍ (ഡയറക്ടര്‍, സെന്റര്‍ ഫോര്‍ ബയോ ഇന്‍ഫോര്‍മാറ്റിക്‌സ്, കേരള യൂണിവേഴ്‌സിറ്റി) ഉദ്ഘാടനം നിര്‍വ്വഹിക്കും. ഡോ. അത്യുത് ശങ്കര്‍, ഡോ. എന്‍. രാജഗോപാല്‍ (കാരുണ്യാ യൂണിവേഴ്‌സിറ്റി, കോയമ്പത്തൂര്‍), ഡോ. വി. അനില്‍കുമാര്‍ (ഐഎസ്ഇസി, ബാംഗ്ലൂര്‍) തുടങ്ങിയവര്‍ പ്രബന്ധം അവതരിപ്പിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.