കുറവിലങ്ങാട്: ലോറിയിടിച്ച് തകര്‍ത്ത തോട്ടുവായിലെ ബസ് കാത്തിരിപ്പുകേന്ദ്രം ഒരുവര്‍ഷത്തിലേറെയായിട്ടും പുനര്‍ നിര്‍മ്മിക്കാത്തതില്‍ ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. ബസ് കാത്തിരിപ്പുകേന്ദ്രം ഉടന്‍ പുനര്‍നിര്‍മ്മിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്കാന് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി.എം. പവിത്രന്റെ അദ്ധ്യക്ഷതയില്കൂടിയ യോഗത്തില്‍ ജില്ലാ ട്രഷറര്‍ ടി.എ. ഹരികൃഷ്ണന്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ലിജിന്‍ ലാല്‍, നിയോജകമണ്ഡലം സെക്രട്ടറി സുധീപ് നാരായണന്, എസ്.ആര്. ഷിജോ, ടെസ്റ്റിന് പുതിയിടം, കെ. സതീശന്, ബിനോയ്, സന്തോഷ് ചീപ്പുങ്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: