കോട്ടയം: വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി 1071-ാം നമ്പര്‍ കാരമൂട്, ചാന്നാനിക്കാട് ശാഖയുടെ ആഭിമുഖ്യത്തില്‍ സപ്തംബര്‍ 17 വിശ്വകര്മ്മദിനമായി ആചരിക്കും. വിപുലമായ പരിപാടികളോടെ നടക്കുന്ന ആഘോഷപരിപാടികള്‍ രാവിലെ 8ന് ആരംഭിക്കും. ശാഖാങ്കണത്തില്‍ പതാക ഉയര്‍ത്തല്‍, വിശ്വകര്‍മ്മ പൂജ, നാമജപം, സഹസ്രനാമാര്‍ച്ചന, വിശ്വകര്‍മ്മദിന സന്ദേശം, വിശ്വകര്‍മ്മ പുരാണം ക്വിസ്, പായസ വിതരണം തുടങ്ങിയവയും ഉച്ചയ്ക്കുശേഷം ശാഖയിലെ വിശ്വകര്‍മ്മദേവ സന്നിധിയില്‍ നിന്നും പാക്കില്‍ കവല വരെ വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ രഥഘോഷയാത്രയും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: