ഗുരുദേവ സ്മൃതിയും അക്ഷയ പുരസ്‌കാര സമര്‍പ്പണവും

Wednesday 9 September 2015 11:05 pm IST

കൊച്ചി: ശ്രീനാരായണ ഗുരുജയന്തി ദിനാഘോഷങ്ങളോടനുബന്ധിച്ച ഗുരുദേവ സ്മൃതിയും അക്ഷയദേശീയ പുരസ്‌കാര സമര്‍പ്പണവും ഷില്ലോങ്ങ് സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി ആഡിറ്റോറിയത്തില്‍ 20 ന് നടക്കും. മേഘാലയ ഗവര്‍ണര്‍ വി.ഷണ്‍മുഖനാഥന്‍ മുഖ്യാതിഥിയായിരിക്കും. ശിവഗിരി ഗുരുധര്‍മ്മ പ്രചാരസഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് അദ്ധ്യക്ഷത വഹിക്കും. സ്മൃതി പ്രഭാഷണവും അക്ഷയദേശീയ പുരസ്‌കാര സമര്‍പ്പണവും കേരള സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി പായിപ്ര രാധാകൃഷ്ണന്‍ നിര്‍വഹിക്കും. ഷില്ലോങ് ശ്രീനാരായണ ഗുരു സാംസ്‌കാരിക സമിതി പ്രസിഡന്റ് വി.കെ.മോഹനന്‍ അക്ഷയ പുരസ്‌കാരം ഏറ്റുവാങ്ങും. ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമുള്ള ശ്രീനാരായണസമിതി പ്രതിനിധികള്‍ മൂന്നുദിവസം നടക്കുന്ന സമ്മേളനത്തില്‍ സംബന്ധിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.