ആപ്പിയ (സമോവ): കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസില്‍ മലയാളി താരവും പി.ടി. ഉഷയുടെ ശിഷ്യയുമായ അബിത മേരി മാനുവലിന് വെങ്കലം. പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ 800 മീറ്ററില്‍ മലയാളിതാരം അബിത മേരി മാനുവല്‍ ഇന്ത്യയ്ക്കായി വെങ്കലം നേടി.
ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സ് താരമായ അബിത രണ്ടു മിനിറ്റ് 7.33 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് അബിത വെങ്കലം സ്വന്തമാക്കിയത്. തന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. കോഴിക്കോട് പൂവമ്പായി എഎംഎച്ച്എസ്എസില്‍ പ്ലസ്വണ് വിദ്യാര്‍ഥിനിയാണ്. ഉഷയുടെ മറ്റൊരു ശിഷ്യ ജിസ്ന മാത്യു കഴിഞ്ഞ ദിവസം 400 മീറ്ററില്‍ വെള്ളി നേടിയിരുന്നു.
പെണ്‍കുട്ടികളുടെ ഷോട്ട് പുട്ടിലും ഇന്ത്യ ഇന്നലെ വെങ്കലം നേടി. കരിയറിലെ ഏറ്റവും മികച്ച ദൂരമായ 15.03 മീറ്റര്‍ എറിഞ്ഞ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള അനാമിക ദാസാണ് വെങ്കലം നേടിയത്. ഇതോടെ നാല് സ്വര്‍ണ്ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമടക്കം ഇന്ത്യയുടെ മെഡല്‍ നേട്ടം പത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: