സാനിയ-ഹിംഗിസ് സഖ്യം സെമിയില്‍

Thursday 10 September 2015 1:16 am IST

ന്യൂയോര്‍ക്ക്: ഇന്ത്യയുടെ സാനിയ മിര്‍സ-സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് സഖ്യം യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ വനിതാ ഡബിള്‍സ് സെമിയില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒമ്പതാം സീഡായ ചൈനീസ് തായ്‌പേയിയുടെ ചാന്‍ യുങ് ജാന്‍-ചാന്‍ ഹൊ ചിങ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയായിരുന്നു വിംബിള്‍ഡണ്‍ വനിതാ ഡബിള്‍സ് ചാമ്പ്യന്മാരായ സാനിയ-ഹിംഗിസ് സഖ്യത്തിന്റെ സെമിയിലേക്കുള്ള കുതിപ്പ്. ഒരുമണിക്കൂറും 25 മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തില്‍ 7-6 (7-5), 6-1 എന്ന സ്‌കോറിനായിരുന്നു സാനിയ സഖ്യം വിജയം കണ്ടത്. ഇറ്റലിയുടെ പതിനൊന്നാം സീഡായ സാറ ഇറാനി-ഫഌവിയ പെന്നെറ്റ സഖ്യമാണ് സെമിയില്‍ സാനിയ-ഹിംഗിസ് ടീമിന്റെ എതിരാളി. ക്വാര്‍ട്ടറില്‍ പതിനഞ്ചാം സീഡ് സ്പാനിഷ് താരം ലാറ അറുവബറേന സ്ലൊവേനിയന്‍ താരം ആന്ദ്രേജ ക്ലെപാക് സഖ്യത്തെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ഇവര്‍ പരാജയപ്പെട്ടത്. സ്‌കോര്‍: 6-0, 5-7, 6-2.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.