കല്‍പ്പറ്റ : പുല്‍പ്പള്ളിയില്‍ ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗം അമരക്കുനി ശാഖാ ഓഫീസിനു നേരെ ചൊവ്വാഴ്ച രാത്രി സിപിഎം ആക്രമണം. കെട്ടിടത്തിന്റെ ജനല്പാളികള് അക്രമികള്‍ എറിഞ്ഞു തകര്‍ത്തു. ഓഫീസ് മുറ്റത്തെ കൊടിമരത്തില്‍ നിന്ന് പതാക അഴിച്ചിറക്കി കത്തിച്ചു.
തിങ്കളാഴ്ച പുല്‍പ്പള്ളി ടൗണില്‍ നടന്ന എസ്എന്‍ഡിപി യുടെ പ്രതിഷേധപ്രകടനത്തെ തുടര്‍ന്ന് സിപിഎം-എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. വാക്കേറ്റത്തിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്ത അമരക്കുനി ശാഖാ അംഗം ചെമ്പുവിളയില്‍ അനില്‍കുമാറിന്റെ വീടിനുനേരെയും ഇതേ രാത്രിയില്‍ ആക്രമണമുണ്ടായി. അനിലിന്റെ വീടിന്റെ മുന്‍ വാതില്‍ ചവിട്ടിപ്പൊളിക്കാന്‍ രാത്രി ഒന്നരയോടെ ചിലര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: