ഗുരുദേവ നിന്ദയക്കെതിരെ പ്രതിഷേധ പ്രകടനം

Thursday 10 September 2015 10:40 am IST

പടഞ്ഞാറത്തറ 16 ാംമൈല്‍ 2165 ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖായോഗത്തിന്റെ നേതൃത്വത്തില്‍ ഗുരുദേവ നിന്ദയക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി. സമാപന സമ്മേളനം കല്‍പറ്റ യൂണിയന്‍ സെക്രട്ടറി എം.മോഹനന്‍ ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡണ്ട് എം.കെ. ഉത്തമന്‍ അധ്യക്ഷത വഹിച്ചു. കല്‍പറ്റ യൂണിയന്‍ വൈസ് പ്രസിഡണ്ട് എന്‍ മണിയപ്പന്‍, എം.കെ. വീരേന്ദ്ര കുമാര്‍, എം.സി. വിജയന്‍,പി.സി. ജ്യോതിഷ്, പീതാമ്പരന്‍, പി.സി. സജി, ഷീബ, സരോജിനി എന്നിവര്‍ സംസാരിച്ചു. കോരിച്ചൊരിയുന്ന മഴയത്തും സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിന് വിശ്വാസികള്‍ പ്രതിഷേധ പ്രകടനത്തിലും പൊതുയോഗത്തിലും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.