ഗുഡ്ഗാവ്: കളിക്കുന്നതിനിടെ കാറിനുള്ളില്‍ കുടുങ്ങിയ സഹോദരിമാരായ രണ്ട് പെണ്‍കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു. ഹരിയാനയിലെ ഗുഡ്ഗാവ് പട്ടണത്തിലാണ് സംഭവം. ഹിമാന്‍ഷി(4) സഹോദരി പിങ്കി(2) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച ഒളിച്ചു കളിക്കുന്നതിനിടെ കുട്ടികള്‍ കാറിനുള്ളില്‍ കയറിയപ്പോള്‍ ലോക്ക് വീഴുകയായിരുന്നു. കുട്ടികളെ കാണാതെ വീട്ടുകാര്‍ എല്ലായിടവും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
ഒടുവില്‍ വിവരം പൊലീസ് സ്റ്റേഷനില്‍ അറിയിക്കാനായി കുട്ടികളുടെ അച്ഛന് കാറെടുക്കാന്‍ എത്തിയപ്പോള്‍ ഇരുവരും അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: