മുംബൈ: ജൈനരുടെ പരിയൂഷന്‍ ഉല്‍സവം കണക്കിലെടുത്ത് മുംൈബയില്‍ നാലു ദിവസം ബീഫിന് വിലക്ക് നിലവില്‍ വന്നു. ബൃഹത് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് നിരോധിച്ചത്. ഇന്നു മുതല്‍ 18 വരെയാണ് മുംബൈയിലെ ജൈനര്‍ പരിയൂഷന്‍ ആഘോഷിക്കുന്നത്. മീര ഭയന്ദര്‍ മുനിസിപ്പല്‍ കോര്പ്പറേഷന് എട്ടു ദിവസത്തേക്കാണ് ബീഫ് വിലക്കിയത്.
രാജസ്ഥാനില്‍
മൂന്നു ദിവസത്തെ വിലക്ക്
ജയ്പ്പൂര്‍: ജൈനരുടെ ഉല്‍സവം കണക്കിലെടുത്ത് രാജസ്ഥാനില്‍ മൂന്നു ദിവസം ബീഫിന് വിലക്ക്. സപ്തംബര്‍ 17,18, 27 തീയതികളിലാണ് വിലക്ക്. ശ്വേതംബര ജൈനരുടെ പരിയൂഷണ് ഉല്‍സവവും ദിംഗബര ജൈനരുടെ അനന്ത ചതുര്ഥിയും കണക്കിലെടുത്താണ് ഇത്. ഈ മൂന്നു ദിവസങ്ങളില്‍ ബീഫിന് വിലക്കുണ്ടെന്നു കാണിച്ച് സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ കാലത്ത് മദ്യവില്പനയും വിലക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: