മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ കാലത്ത് പണിതീര്‍ത്തതാണ് പ്രസിദ്ധമായ ഒറ്റക്കല്‍ മണ്ഡപം. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിനടുത്താണ് ഈ മണ്ഡപം സ്ഥിതി ചെയ്യുന്നത്.
ഒറൈക്കല് എന്നമലയില്നിന്നാണ് ഇതിനാവശ്യമായ ഒറ്റക്കല്ല് കൊണ്ടുവന്നത്. നാല്പത്തിനാല് ദിവസം എടുത്തു ഇത് പണിതീര്‍ത്ത് തിരുവനന്തപുരത്തെത്തിക്കാന്‍. സമചതുരത്തില്‍ ഒരുക്കോല് കനത്തില്‍ ഒറ്റക്കല്ലിനാലാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: