കൊച്ചി: ഫെഡറേഷന് ഓഫ് രജിസ്റ്റേര്ഡ്എന്ജിനിയേഴ്സ് അസോസിയേഷന്‍സി (ഫോഴ്സ്) ന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയിലെ കണ്‍സ്ട്രക്ഷന്‍ എന്‍ജിനിയീറിംഗ് കൂട്ടായ്മ, ഭാരതരത്നം സര് വിശ്വേശ്വരയ്യയ്ക്കുള്ള ശ്രദ്ധാഞ്ജലിയായി സെപ്തംബര്‍ 15 ന് എന്‍ജിനിയേഴ്സ് ദിനാഘോഷം നടത്തുന്നു. ഇതോടനുബന്ധിച്ച് പത്തു ദിവസത്തെ ആഘോഷങ്ങളുമുണ്ട്.
അസോസിയേഷന് ഓഫ് സ്ട്രക്ചറല്‍ & ജിയോടെക്നിക്കല്‍ കണ്‍സല്‍ട്ടന്റ്സ്, ഗ്രാഡ്വേറ്റ് അസോസിയേഷന് ഓഫ് സിവില്‍ എന്‍ജിനിയേഴ്സ്, ഇന്ത്യന്‍ ജിയോടെക്നിക്കല്‍ സൊസൈറ്റി, ഇന്ത്യന്‍ കോണ്‍ക്രീറ്റ് ഇന്‍സ്റ്റിറ്റിയൂട്ട്, ഗ്രാഡ്വേറ്റ് എന്‍ജിനിയേഴ്സ് അസോസിയേഷന്, അസോസിയേഷന് ഓഫ് കണ്‍സ്ട്രക്ഷന്‍ എന്‍ജിനിയേഴ്സ് എന്നിവയിലെ എന്ജിനീയര്മാരെയെല്ലാം ഉള്‍ക്കൊള്ളുന്നതാണ് ഫോഴ്സ്.
ദുരന്ത ലഘൂകരണത്തിനുള്ള ഒരുക്കം, റോഡ് സുരക്ഷാ അവബോധവും ട്രാഫിക് പ്ലാനിംഗും, പുതിയ എന്‍ജിനീയറിംഗ് ബിരുദധാരികള്‍ക്ക് എന്‍ജിനീയറിംഗ് പ്രാക്ടീസിലുള്ള ഓറിയന്റേഷന്‍ കോഴ്സുകള്‍, ക്വിസ് മത്സരങ്ങള്‍ തുടങ്ങിയവ ആഘോഷങ്ങളുടെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുണ്ട്.
25ന് 7 മണിക്ക് എറണാകുളം ഐ എം എ ഹാളില്‍ എല്ലാ കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയര്‍മാരുടെയും എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളുടെയും സംഗമത്തോടെ പരിപാടികള്‍ സമാപിക്കും. ഹൈബി ഈഡന് എം എല്‍ എ, തദ്ദേശ സ്വയംഭരണ – പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ജില്ലാ കളക്ടര്‍ എം ജി രാജമാണിക്യം എന്നിവരായിരിക്കും അതിഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: