കരകൗശല അവാര്‍ഡിന് ശില്‍പ്പം സമര്‍പ്പിക്കാം

Thursday 10 September 2015 7:18 pm IST

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തി നല്‍കുന്ന ഗ്രാന്‍ഡ് കേരള ടൂറിസം ക്രാഫ്റ്റ് അവാര്‍ഡുകള്‍ക്കുള്ള ശില്‍പ്പങ്ങള്‍ സപ്തംബര്‍ 15 മുതല്‍ എല്ലാ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുകളിലും സമര്‍പ്പിക്കാവുന്നതാണ്. നിശ്ചിത ഫോര്‍മാറ്റില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ശില്‍പ്പ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍ സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ അടക്കം ആണ് എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ടത്. അപേക്ഷയുടെ മാതൃകയും മറ്റു നിബന്ധനകളും www.grandkeralashopping.com, www.gksiif.com എന്നീ വെബ്‌സൈറ്റുകളില്‍ കിട്ടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.