കോതമംഗലം: നേര്യമംഗലം ആനവേട്ടക്കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതി പഴമ്പിള്ളിച്ചാല്‍ സ്വദേശി ജോര്‍ജ്ജിന്റെ കൈവശമുണ്ടായിരുന്ന തോക്ക് തെളിവെടുപ്പില്‍ കണ്ടെടുത്തു. ഇയാളുടെ സഹോദരന് അപ്പച്ചനെ കഴിഞ്ഞദിവസം തോക്കുമായി നായാട്ടു കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.
അപ്പച്ചനില്‍ നിന്നാണ് ജോര്‍ജ്ജിന് തോക്കുണ്ടെന്ന് വനപാലകര്‍ മനസിലാക്കിയത്. ഇതേത്തുടര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ വാങ്ങി നേര്യമംഗലം റെയ്ഞ്ചോഫീസര്‍ മുഹമ്മദ് റാഫിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പുരയിടത്തില്‍ നിന്നും തോക്ക് കണ്ടെടുത്തു. തെളിവെടുപ്പു പൂര്‍ത്തിയാക്കി ഇയാളെ വീണ്ടും കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: