കുട്ടനാട്ടില്‍ ശുദ്ധജല ദൗര്‍ലഭ്യം തുടരുന്നു

Thursday 10 September 2015 8:55 pm IST

കുട്ടനാട്: കുട്ടനാട്ടിലെ വീണ്ടും കുടിവെള്ളക്ഷാമം അതിരൂക്ഷമായി. കാവാലം, കൈനകരി, നീലംപേരൂര്‍ പഞ്ചായത്തുകളില്‍ പൂര്‍ണമായും വിതരണം നിലച്ചിരിക്കുകയാണ്. മുട്ടാര്‍, രാമങ്കരി, ചമ്പക്കുളം, നെടുമുടി, പുളിങ്കുന്ന് പഞ്ചായത്തുകളില്‍ വിതരണം ഭാഗികമാണ്. അപ്പര്‍ കുട്ടനാടന്‍ പ്രദേശങ്ങളായ തലവടി, എടത്വ, തകഴി പഞ്ചായത്തുകളിലും ഉള്‍പ്രദേശങ്ങളില്‍ കുടിവെള്ളം എത്തുന്നില്ലെന്ന് പരാതിയുണ്ട്. തിരുവല്ല കാറ്റോട്ട്, നീരേറ്റുപുറം പ്ലാന്റുകളില്‍നിന്ന് കുട്ടനാടിന് ആവശ്യമായ വെള്ളം ലഭിക്കാത്തതാണ് പ്രധാന പ്രശ്‌നം. കണക്കുകള്‍ പ്രകാരം കാറ്റോടുനിന്ന് ആറ് മില്യന്‍ ലിറ്റര്‍ വെള്ളവും നീരേറ്റുപുറത്തുനിന്ന് 14 മില്യന്‍ ലിറ്റര്‍ വെള്ളവുമാണ് കുട്ടനാട്ടില്‍ ദിവസേന ലഭിക്കേണ്ടത്. നീരേറ്റുപുറത്ത് പ്ലാന്റ് വന്നതോടെ കാറ്റോടുനിന്ന് രണ്ട് മില്യന്‍ ലിറ്റര്‍ വെള്ളം മാത്രമാണ് മിക്കപ്പോഴും ലഭിക്കുന്നത്. നീരേറ്റുപുറം പ്ലാന്റില്‍ നിന്ന് ഉള്‍പ്രദേശങ്ങളിലേക്കുള്ള വിതരണവും നടക്കുന്നില്ല. മുട്ടാര്‍, തലവടി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ജലസംഭരണികളില്‍ വര്‍ഷങ്ങള്‍ പിന്നിട്ടിടും ശുദ്ധജലമെത്തിക്കാന്‍ കഴിഞ്ഞിച്ചില്ല.മോട്ടോര്‍ തകരാറിനെ തുടര്‍ന്ന് കൈനകരിയിലെ കിഴക്കന്‍ മേഖലകളിലും നെടുമുടി പഞ്ചായത്തിലെ പുല്‍പ്പത്ര പമ്പ് ഹൗസില്‍ മോട്ടോര്‍ തകരാറായതിനെ ഇവിടങ്ങളിലും ജലവിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. പമ്പിങ്ങിലെ തകരാര്‍ മൂലം ചമ്പക്കുളം പഞ്ചായത്തില്‍ലെ മൂന്ന്, നാല്, അഞ്ച് വാര്‍ഡുകളിലെയും അമിച്ചകരി പ്രദേശത്തെയും വിതരണവും തകരാറിലായി. മുട്ടാറില്‍ മിത്രക്കരി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. വെളിയനാട്, കിടങ്ങറ പ്രദേശങ്ങളിലും കുടിവെള്ള വിതരണം ഭാഗികമാണ്. പള്ളിക്കുട്ടുമ്മയിലെ പമ്പ് ഹൗസിന്റെ സേവനം നെടുമുടി, നീലംപേരൂര്‍ പ്രദേശങ്ങളിലേക്ക് ലഭിക്കുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.