എസ്എന്‍ഡിപി നേതൃത്വ പരിശീലന ക്യാമ്പ് 12നും 13നും

Thursday 10 September 2015 8:59 pm IST

ആലപ്പുഴ: എസ്എന്‍ഡിപി അമ്പലപ്പുഴയൂണിയനു കീഴിലുള്ള ശാഖാ ഭാരവാഹികള്‍ക്കും താലൂക്ക് യൂത്ത് മൂവ്‌മെന്റ്, വനിതാസംഘം, എംപ്ലോയീസ് ഫോറം, പോഷക സംഘടനാ നേതാക്കള്‍ക്കുമായി ദ്വിദിന നേതൃത്വം പരിശീലന ക്യാമ്പ് 12, 13 തീയതികളില്‍ തിരുമല നന്ദാവനം ഓഡിറ്റോറിയത്തില്‍ നടക്കും. 12ന് രാവിലെ 9.30ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. അഡ്വ. എസ്. ജയസൂര്യന്‍, കോട്ടയം യൂണിയന്‍ വൈസ് പ്രസിഡന്റ് വി.എം. ശശി എന്നിവര്‍ ക്ലാസെടുക്കും. 13ന് യോഗം അസി. സെക്രട്ടറി പി.ടി. മന്മഥന്‍, ഡോ. ബി. പത്മകുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും. ഉച്ചയ്ക്കുശേഷം വിദ്യാഭ്യാസം, പരിസ്ഥിതി, കാര്‍ഷികം, പ്രകൃതി സംരക്ഷണം, ആത്മീയത, അനാചാര നിവാരണം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ യൂണിയന്‍ നടപ്പാക്കി വരുന്ന വിഷയങ്ങളില്‍ വിശദമായ ചര്‍ച്ചയും നയരൂപീകരണവും പ്രവര്‍ത്തന രൂപരേഖയും ചര്‍ച്ച ചെയ്യും. ഉദ്ഘാടന ചടങ്ങില്‍ യൂണിയന്‍ പ്രസിഡന്റ് കലവൂര്‍ എന്‍. ഗോപിനാഥ് അദ്ധ്യക്ഷത വഹിക്കും. യൂണിയന്‍ സെക്രട്ടറി കെ.എന്‍. പ്രേമാനന്ദന്‍ സ്വാഗതവും യൂണിയന്‍ വൈസ് പ്രസിഡന്റ് പി. ഹരിദാസ് നന്ദിയും പറയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.