ജില്ല പനി ഭീഷണിയില്‍; ഒരാള്‍ മരിച്ചു

Friday 1 July 2011 5:51 pm IST

കണ്ണൂറ്‍: കാലവര്‍ഷം ശക്തമായതോടെ ജില്ല പനി ഭീഷണിയില്‍. പനി ബാധിച്ച്‌ ഇന്നലെ അന്യസംസ്ഥാന തൊഴിലാളി മരിച്ചു. അഴീക്കോട്‌ പൊയ്ത്തുംകടവിലെ വാടക കെട്ടിടത്തില്‍ താമസിച്ച്‌ ജോലി ചെയ്യുന്ന ആന്ധ്രപ്രദേശ്‌ സ്വദേശി ദില്ലേഷ്‌ (18) ആണ്‌ ഇന്നലെ ജില്ലാ ആശുപത്രിയില്‍ മരിച്ചത്‌. ഒരാഴ്ച മുമ്പ്‌ പനി ബാധിച്ച ഇയാള്‍ ചികിത്സയിലായിരുന്നു. നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും പനി വ്യാപകമായിട്ടുണ്ട്‌. ദിനംപ്രതി നൂറുകണക്കിന്‌ രോഗികളാണ്‌ വിവിധ ആശുപത്രികളില്‍ ചികിത്സയ്ക്കായെത്തുന്നത്‌. ആറളം ആദിവാസി പുനരധിവാസ മേഖലകളിലും മറ്റ്‌ ആദിവാസി കോളനികളിലും പനി ബാധിച്ച്‌ നിരവധി പേര്‍ ചികിത്സ കിട്ടാതെ ബുദ്ധിമുട്ടുന്നുണ്ട്‌. ജില്ലയിലെ പിഎച്ച്സി, സിച്ച്സി, താലൂക്ക്‌, ആശുപത്രികളിലും ജില്ലാ ആശുപത്രിയിലും വേണ്ടത്ര ഡോക്ടര്‍മാരില്ലാത്തതിനാല്‍ പലരും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.