സീബ്രാലൈനുകള്‍ ഉണ്ടായിട്ടും വാഹനങ്ങള്‍ നിര്‍ത്തുന്നില്ല

Thursday 10 September 2015 10:23 pm IST

കറുകച്ചാല്‍ :ടൗണില്‍ ഒരു നിയന്ത്രണവുമില്ലാതെ പായുന്ന വാഹനങ്ങള്‍ കാരണം റോഡു മുറിച്ചു കടക്കാന്‍ കാല്‍ നടക്കാര്‍ പാടുപെടുന്നു. സീബ്രാലൈനില്‍ കൂടി റോഡു മുറിച്ചു കടക്കാന്‍ ശ്രമിക്കുമ്പോള്‍ എതിരെ പാഞ്ഞു വരുന്ന വാഹനത്തില്‍ നിന്ന് അസഭ്യമാണ് പറയുന്നത്. സീബ്രാലൈനില്‍ കൂടി നടന്ന നിരവധിപേരെ വാഹനങ്ങള്‍ തട്ടി പരിക്കേല്‍ക്കുന്നതും നിത്യസംഭവമാണ്. ടൗണില്‍ കാല്‍ നടക്കാര്‍ക്ക് പോകുവാനുള്ള നടപ്പാത മദ്യപന്മാര്‍ കൈയ്യടക്കിയതും നടപ്പാതയിലേക്ക് കയറ്റിവെച്ചുള്ള വ്യാപാരവും ജനങ്ങള്‍ക്ക് ബുന്ധിമുട്ടാകുന്നു. ഇതുപോലെ ടൗണില്‍ എറെ തിരക്കുള്ള ഭാഗങ്ങളില്‍ അനധികൃത പാര്‍ക്കിംങ്, മണിമല റോഡില്‍ റോഡിനിരുവശവും വാഹന പാര്‍ക്കിംഗ് ഏറെ ബുന്ധിമൂട്ടുണ്ടാക്കുന്നു. ബസ് സ്റ്റാന്‍ഡിലും സ്വകാര്യ വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്കു ചെയ്യുന്നുണ്ട്. ബിവ്‌റേജസിന്റെ ഭാഗത്തെ റോഡിനിരുവശവും വാഹനങ്ങളുടെ നീണ്ട നിരയാണ്. ഈ ഭാഗത്ത് നോ പാര്‍ക്കിംഗ് ബോര്‍ഡുണ്ടെങ്കിലും അതൊന്നും ഗൗനിക്കാറില്ല. ടൗണിലെ അനധികൃത വാഹന പാര്‍ക്കിംഗ് എത്രയും വേഗം നിയന്ത്രിക്കണമെന്നാണ് ജനങ്ങള്‍ പറയുന്നത്. കവലയിലെ ട്രാഫിക് സിഗ്നല്‍ ലൈറ്റ് നിലച്ചതോടെ വാഹനങ്ങളുടെ ഓട്ടവും തോന്നിയതുപോലെയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.