കാന്‍സര്‍ സെന്ററില്‍ ഒപി ഡിസംബര്‍ ആദ്യവാരം മുതല്‍

Thursday 10 September 2015 10:56 pm IST

കൊച്ചി: എറണാകുളം കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഒപി പ്രവര്‍ത്തനം ഡിസംബര്‍ ആദ്യവാരം തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍. എറണാകുളം ജനറല്‍ ആശുപത്രിയിലെ നവീകരിച്ച ഒപിബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എറണാകുളം മെഡിക്കല്‍ കോളേജിലെ ഒരു ബ്ലോക്കാണ് ഒപിക്കായി തുറക്കുന്നത്. 150 കിടക്കകളുള്ള ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അടുത്ത ഘട്ടത്തിന് എച്ച്എസ്എസ്‌സിയെ ഏല്‍പ്പിച്ചതായും ടെന്‍ഡര്‍ നടപടി ഉടന്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സെന്ററിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി എക്‌സൈസ് വകുപ്പ് 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതുപയോഗിച്ച് ഒപിപ്രവര്‍ത്തനത്തിനാവശ്യമായ ഉപകരണങ്ങളും മറ്റും ഉണ്ടാക്കും. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വികസനത്തിനായി 450 കോടി രൂപയ്ക്കുള്ള ധനസഹായത്തിനായി കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ എംപിമാര്‍ വഴി തുടര്‍പ്രവര്‍ത്തനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.