നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി ഹജ്ജ് യാത്രയില്‍ ഇന്നലെവരെ ഹാജിമാര്‍ക്ക് മാത്രമായി 12 പ്രത്യേക സര്‍വ്വീസുകള്‍ നടത്തി. ഒന്‍മ്പത് ദിവസം കൊണ്ട് 4420 പേര് യാത്ര നടത്തി. ഇന്ന് ഉച്ചയ്ക്ക് 1.40ന് പുറപ്പെടുന്ന എയര്‍ഇന്ത്യയുടെ എ.ഐ 5425 നമ്പര്‍ വിമാനത്തില്‍ 176 പുരുഷന്മാരും 165സ്ത്രീകളുമടക്കം 341പേരാണ് യാത്രചെയ്യുന്നത്. മലപ്പുറത്ത് നിന്ന് 160, കണ്ണൂര്‍ 93, കാസര്‍ഗോഡ് 88 എന്നിങ്ങനെയാണ് യാത്രക്കാരുള്ളത്. ലക്ഷദ്വീപില്‍ നിന്നുള്ള യാത്രക്കാര്‍ ഈ തവണ 13പേരാണ് കൊച്ചിഅന്താരാഷ്ട്രവിമാനതാവളത്തില് നിന്നും ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുവാന്‍ പുറപ്പെടുന്നത്. ഇനിയുള്ള 7ദിവസങ്ങളിലായി എട്ട് വിമാനങ്ങളാണ് എയര്‍ഇന്ത്യാ ഒരുക്കിയിരിക്കുന്നത്. ഇന്ന് മുതല്‍ 16വരെയുള്ള ദിവസങ്ങളില്‍ ഹാജിമാര്‍ക്കുവേണ്ടി ഒരുക്കിയിട്ടുള്ള പ്രത്യേക വിമാനത്തില്‍ 340പേര് വീതം യാത്രചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: