കാസര്‍കോട്: കുഡ്ലു സര്‍വീസ് സഹകരണ ബാങ്ക് കവര്‍ച്ച കേസിലെ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു. ഇന്നോ നാളെയോ പ്രതികളെ അറസ്റ്റ് ചെയ്തേക്കുമെന്ന് പോലീസ് അറിയിച്ചു.
കവര്‍ച്ചക്കാരെ സഹായിച്ച ആറു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ രഹസ്യകേന്ദ്രത്തില്‍ വച്ച് ചോദ്യം ചെയ്തുവരികയാണ്.
ബാങ്കിന്റെ സമീപവാസികള്‍ ഉള്‍പ്പെടെയുള്ളവരാണ് കവര്‍ച്ചാ സംഘത്തിലെന്നാണ് സൂചന. ബാങ്കിന്റെ വിശ്വാസ്യത തകര്‍ക്കാനായിരുന്നു കവര്‍ച്ചയെന്നാണ് പോലീസ് നിഗമനം. ഇന്നോ നാളെയോ പ്രതികളെ അറസ്റ്റ് ചെയ്തേക്കുമെന്നും പോലീസ് പറഞ്ഞു.
പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച മൂന്നു പേര് ഇന്നലെ പോലീസിന്റെ കസ്റ്റഡിയിലായിരുന്നു. പ്രതികള്‍ കടന്നുകളയാന്‍ ഉപയോഗിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എറണാകുളം രജിസ്ട്രേഷനുള്ള വെള്ള ലാന്‍സര്‍ കാറാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
മംഗലാപുരത്തു നിന്നാണു കാര്‍ കസ്റ്റഡിയിലെടുത്തത്. മോഷണം പോയ കാറാണോയെന്നു പോലീസ് അന്വേഷിച്ചു വരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: