നന്മണ്ട: ജില്ലയിലെ ഭാരതീയ വിദ്യാനികേതന്‍ സ്കൂളുകളില്‍ 20 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ അദ്ധ്യാപകരെ അദ്ധ്യാപകദിനാഘോഷത്തിന്റെ ഭാഗമായി ആദരിച്ചു. വിദ്യാനികേതന്‍ ജില്ലാഘടകത്തിന്റെ ആഭിമുഖ്യത്തില്‍ നന്മണ്ട സരസ്വതി വിദ്യാമന്ദിര്‍ സ്കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നാല്പത് അദ്ധ്യാപകരെയാണ് ആദരിച്ചത്. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ ആദരണസഭ ഉദ്ഘാടനം ചെയ്തു.
പ്രതീക്ഷയുടെ കിരണങ്ങള്‍ അല്പംപോലും ഇല്ലാതിരുന്ന കാലം മുതല്‍ വിദ്യാനികേതന്‍ വിദ്യാലയങ്ങളുടെ ഒപ്പം നിലകൊള്ളുന്ന അധ്യാപകരെ ആദരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. മറ്റുള്ളവരുടെ ഭദ്രതയ്ക്ക് വേണ്ടി ജീവിതം ഹോമിച്ചവരായിരുന്നു ഋഷിമാര്‍. അവരുടെ പിന്തുടര്ച്ചയാണ് ഇന്നത്തെ അധ്യാപകര്‍ ആദര്‍ശമാണ് ഇവര്ക്കെ ല്ലാം പ്രവര്‍ത്തിക്കാന്‍ പ്രചോദനം നല്‍കുന്നതെന്നും അദ്ദേ ഹം കൂട്ടിച്ചേര്‍ത്തു. വിദ്യാനികേതന്‍ ജില്ലാ അധ്യക്ഷന്‍ പി. ശങ്കരന്‍മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സംഘടനാ സെക്രട്ടറി എ.സി. ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി പി. നന്ദനന്‍ മാസ്റ്റര്‍ ആശംസ നേര്‍ന്നു. ജില്ലാസെക്രട്ടറി കെ.വി. ചന്ദ്രന്‍മാസ്റ്റര്‍ സ്വാഗതവും ഹെഡ്മാസ്റ്റര് രാജേന്ദ്രന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: