കോഴിക്കോട്: ഗ്യാസ് സിലിണ്ടര്‍കൊണ്ട് തലയ്ക്കടിച്ച് ഹോട്ടല്‍ ജീവനക്കാരനെ കൊലപ്പെടുത്തി. കോട്ടയം സ്വദേശി ജോര്‍ജാ(53)ണ് കൊല്ലപ്പെട്ടത്. കണ്ണൂര്‍ സ്വദേശി അടയ്ക്കാതോട് ചേനാട് ഹൗസില്‍ ജോസഫി(52)നെ വെളളയില്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം.
വെളളയില്‍ യുപി സ്കൂളിന് സമീപമുളള ടിഎംജെ ടീ ഷോപ്പിലെ ജീവനക്കാരാണ് ഇരുവരും. മദ്യ ലഹരിയിലായ ഇവര്‍ തമ്മിലുള്ള അടിപിടിയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഗ്യാസ് സിലിണ്ടര്‍ കൊണ്ടേറ്റ അടിയാണ് മരണകാരണമായത്.
പ്രതിയായ ജോസഫ് രാവിലെ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വെളളയില്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: