വിനായക ചതുര്‍ത്ഥി തെപ്പരഥോത്സവം 13 മുതല്‍

Friday 11 September 2015 10:33 am IST

കോഴിക്കോട്: തളി ശ്രീമഹാഗണപതി ശ്രീബാലസുബ്രഹ്മണ്യക്ഷേത്രത്തിലെ വിനായക ചതുര്‍ത്ഥി തെപ്പരഥോത്സവം സപ്തംബര്‍ 13 മുതല്‍ 17 വരെ നടക്കും. 13 ന രാവിലെ അഷ്ടദ്രവ്യക്കൂട്ട് മഹാഗണപതി ഹോമത്തോടുകൂടി ആരംഭിക്കുന്ന ഉത്സവത്തില്‍ എല്ലാ ദിവസവും അഷ്ടദ്രവ്യക്കൂട്ട് മഹാഗണപതിഹോമം, ഗജപൂജ, കാവടിപൂജ, നാഗപൂജ, നവഗ്രഹപൂജ, നവഗ്രഹഹോമം, മഹാന്യാസപൂര്‍വ്വം പൂര്‍ണ്ണാഭിഷേകം, ഗണേശ സഹസ്രനാമാര്‍ച്ചന, സുബ്രഹ്മണ്യ സഹസ്രനാമാര്‍ച്ചന, നവഗ്രഹ സഹസ്രനാമാര്‍ച്ചന, ക്രമാര്‍ച്ചന തുടങ്ങി വൈദിക ചടങ്ങുകള്‍ ഉണ്ടായിരിക്കും. തളി ബ്രാഹ്മണ സമൂഹം മുഖ്യ പുരോഹിതന്‍ എം.ആര്‍. വെങ്കിട്ടരാമ വാദ്ധ്യാര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. 17ന് വിനായക ചതുര്‍ത്ഥി ദിവസം നടക്കുന്ന അഷ്ടദ്രവ്യക്കൂട്ട് മഹാഗണപതി ഹോമ വഴിപാടില്‍ പതിനായിരങ്ങള്‍ പങ്കെടുക്കും. പേരും നക്ഷത്രവും നല്‍കി 20 രൂപ വഴിപാടായ മഹാഗണപതി ഹോമം വഴിപാടാക്കുന്നതിനായി ഭക്തജനങ്ങള്‍ക്ക് ക്ഷേത്രത്തില്‍ പ്രത്യേകം കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. വിനായകചതുര്‍ത്ഥി ദിവസം രാവിലെ 9.30ന് ഗജവീരന്മാരുടെ അകമ്പടിയോടും പഞ്ചവാദ്യത്തോടും നാദസ്വരത്തോടുംകൂടി ദേവന്മാരുടെ എഴുന്നള്ളത്ത് തളി ശിവക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട് കിഴക്കേനട, നടമ്മല്‍ ശ്രീഭഗവതി ക്ഷേത്രം, ചാലപ്പുറം ധര്‍മ്മക്ഷേത്രം, സമൂഹം റോഡ്, കണ്ടംകുളം റോഡ്, കല്ലായ് റോഡ്, പാളയം ശ്രീ രേണുകാ മാരിയമ്മന്‍ ക്ഷേത്രം വഴി തിരിച്ചെഴുന്നെള്ളും. അയിലൂര്‍ അനന്തനാരായണനും സംഘവും നയിക്കുന്ന പഞ്ചവാദ്യവും മഹേഷ്‌കുമാര്‍ സോമസുന്ദരം ആന്‍ഡ് പാര്‍ട്ടിയുടെ നാദസ്വരവും എഴുന്നെള്ളത്തില്‍ അകമ്പടി സേവിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.