സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍: രോഗികള്‍ ദുരിതത്തില്‍

Friday 11 September 2015 10:37 am IST

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍ പ്രവേശിച്ചതോടെ ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റി. കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ) സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാര്‍്ഢ്യം പ്രഖ്യാപിച്ചാണ് ഡോക്ടര്‍മാര്‍ കൂട്ട അവധി എടുത്തത്. ആശുപത്രികളില്‍ ഒ.പി വിഭാഗത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായി തടസ്സപ്പെട്ടു. ഇതു രോഗികളെ ഏറെ വലച്ചു. അത്യാഹിത വിഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പതിനാറ് ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെ.ജി.എം.ഒ.എ നിരാഹാരസമരം ആരംഭിച്ചത്. തിങ്കളാഴ്ച തുടങ്ങിയ നിരാഹാര സമരം സര്‍ക്കാര്‍ ഇതുവരെ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ല നൈറ്റ് ഡ്യൂട്ടി ഓര്‍ഡര്‍ പിന്‍വലിക്കുക, ജില്ലാ ജനറല്‍ ആശുപത്രികള്‍ അശാസ്ത്രീയമായി മെഡിക്കല്‍ കോളേജുകളാക്കുന്നത് അവസാനിപ്പിക്കുക, പി.ജി. ഡെപ്യൂട്ടേഷന്‍ പുനഃസ്ഥാപിക്കുക, ്രൈപവറ്റ് പ്രാക്ടീസ് ചട്ടങ്ങള്‍ പരിഷ്‌കരിക്കുക, സമയബന്ധിത സ്ഥാനക്കയറ്റം നടപ്പാക്കുക എന്നീ ആവശ്യങ്ങളോടുള്ള സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണു സമരം. ഒരു നൈറ്റ് ഡ്യൂട്ടിക്ക് രണ്ട് പകല്‍ ഡ്യൂട്ടി ഓഫും സ്വകാര്യപ്രാക്ടീസിന് കൂടുതല്‍ സൗകര്യങ്ങളും ആവശ്യപ്പെട്ടു കൊണ്ട് ഡോക്ടര്‍മാരുടെ സംഘടന നടത്തുന്ന സമരത്തെ ശക്തമായി നേരിടുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.