കൊച്ചി: കൊച്ചിയില്‍ വീണ്ടും തെരുവ് നായയുടെ ആക്രമണം. പുതുവൈപ്പിനില്‍ നായയുടെ ആക്രമണത്തില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി അടക്കം നാലു പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിതാവിനൊപ്പം സ്കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു കുട്ടിക്ക് തെരുനായയുടെ കടിയേറ്റത്. കുട്ടിയുടെ കൈകള്‍ക്കും വയറിനുമാണ് പരുക്കേറ്റത്. പ്രകോപിതരായ നാട്ടുകാര്‍ തെരുവുനായയെ തല്ലിക്കൊല്ലുകയും ചെയ്തു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുനായ ശല്യം വര്‍ധിച്ചിരുന്നു. കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്കു വരെ തെരുവുനായ്ക്കളുടെ ആക്രമണം ഏറ്റിരുന്നു.
കഴിഞ്ഞ ദിവസവും കൊച്ചിയില്‍ തെരുവ് നായയുടെ ആക്രമണം ഉണ്ടായിരുന്നു. അങ്കണവാടി വിദ്യാര്‍ത്ഥിക്കും ആയയ്ക്കുമാണ് അന്ന് കടിയേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: