കുട്ടനാട് എന്‍എസ്എസ് താലൂക്ക് യൂണിയന്‍: കനകജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം

Friday 11 September 2015 8:24 pm IST

നെടുമുടി: കുട്ടനാട് എന്‍എസ്എസ് താലൂക്ക് യൂണിയന്റെ കനകജൂബിലി ആഘോഷങ്ങള്‍ ഇന്ന് എന്‍എസ്എസ് പ്രസിഡന്റ് അഡ്വ.പി.എന്‍.നരേന്ദ്രനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ചമ്പക്കുളം ശ്രീ ദുര്‍ഗ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ഹരികുമാര്‍ കോയിക്കല്‍ അധ്യക്ഷത വഹിക്കും. തോമസ് ചാണ്ടി എം.എല്‍.എ. ജൂബിലി ഫണ്ട് ഉദ്ഘാടനം ചെയ്യും. താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.പി. നാരായണപിള്ള ജൂബിലി സന്ദേശം നല്‍കും. 1966 മെയ് എട്ടിന് അമ്പലപ്പുഴ താലൂക്കിലെ 49 കരയോഗങ്ങളും ചങ്ങനാശ്ശേരി താലൂക്കിലെ 16 കരയോഗങ്ങളും ചേര്‍ന്നാണ് കുട്ടനാട് താലൂക്ക് യൂണിയന്‍ രൂപീകരിച്ചത്. മെയ് 15ന് 2717-ാം നമ്പര്‍ കുട്ടനാട് താലൂക്ക് എന്‍എസ്എസ് യൂണിയന്‍ നായര്‍ സര്‍വീസ് സൊസൈറ്റിയില്‍ രജിസ്റ്റര്‍ ചെയ്തു. പി.കെ.നാരായണപിള്ള പര്യാത്ത് പൊങ്ങ ആയിരുന്നു ആദ്യ പ്രസിഡന്റ്. നിലവില്‍ കുട്ടനാട് താലൂക്ക് യൂണിയന് 71 കരയോഗങ്ങളും 71 വനിതാ സമാജവും 40 ബാലസമാജവുമുണ്ട്. 207 സ്വയംസഹായ സംഘങ്ങള്‍ 71 കരയോഗങ്ങളിലായി പ്രവര്‍ത്തിക്കുന്നുണ്ട്. 65 കരയോഗങ്ങള്‍ക്ക് സ്വന്തമായി മന്ദിരമുണ്ട്. ആറ് കരയോഗങ്ങള്‍ക്കായി രണ്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും മൂന്ന് കരയോഗങ്ങളുടെ നിയന്ത്രണത്തില്‍ രണ്ട് യുപി സ്‌കൂളും ഒരു കരയോഗത്തിന് എല്‍പി സ്‌കൂളുമുണ്ട്. കരയോഗങ്ങളുടെ ഉടമസ്ഥതയിലായി 19 ക്ഷേത്രങ്ങളുമുണ്ട്. കനകജൂബിലി വിപുലമായി ആഘേഷിക്കാനായി 10 ലക്ഷം രൂപയാണ് ഇത്തവണത്തെ യൂണിയന്‍ ബജറ്റില്‍ വകയിരുത്തിയത്. കനകജൂബിലിയുടെ ഭാഗമായി നിര്‍ദ്ധനര്‍ക്ക് ഭവനങ്ങള്‍, ഉന്നതവിദ്യാഭ്യാസത്തിന് സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ് തുടങ്ങിയ വിവിധ സഹായങ്ങള്‍ യൂണിയന്‍ നല്‍കും. പി.രാധാകൃഷ്ണപ്പണിക്കര്‍ (പ്രസി.), പ്രൊഫ. കെ.പി.നാരായണപിള്ള (വൈസ് പ്രസി.), വി.ഉണ്ണിക്കൃഷ്ണന്‍ (സെക്ര.). വനിതാ യൂണിയന്‍: പ്രസന്ന മോഹന്‍ (പ്രസി.), ശ്രീദേവി രാജു (സെക്ര.)എന്നിവരാണ് നിലവില്‍ യൂണിയനെ നയിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.