നദീതടത്തിന്റെ പുണ്യം

Friday 11 September 2015 9:02 pm IST

ഒരു സംസ്‌കാരം ഉടലെടുക്കുന്നത് നദീതീരത്തുനിന്നാണ്. അങ്ങനെയെങ്കില്‍ കേരളത്തിലെ ഏറ്റവും വലിയ നദികളിലൊന്നായ ഭാരതപ്പുഴ ഏറ്റവും വിസ്തൃതമായി ഒഴുകി ഇന്നത്തെ തിരൂര്‍-പൊന്നാനി താലൂക്കുകളെ വിഭജിച്ചുകൊണ്ട് അറബിക്കടലിലേക്ക് ചേരുന്ന ഈ നദീതീരത്തായിരിക്കണം കേരളത്തിലെ ഏറ്റവും മഹത്തായ ഒരു സംസ്‌കാരം ഉടലെടുത്തിരിക്കുക.

പ്രകൃതിരമണീയത കൊണ്ടും മഹാക്ഷേത്രങ്ങളുടെ സാമീപ്യംകൊണ്ടും കൈലാസത്തില്‍ നിന്നും ഉത്ഭവിക്കുന്ന ഗംഗയുടെ സാന്നിദ്ധ്യം ഈ ദക്ഷിണ തീരത്ത് നമ്മെ അനുസ്മരിപ്പിക്കുന്ന നിളയോരം ആത്മാക്കളെ ഭിന്നിപ്പിക്കുന്ന പഞ്ചഭൂത നിര്‍മിതങ്ങളായ നമ്മുടെ ശരീരങ്ങളെ ഒരു ചാരമാക്കി തന്റെ നെഞ്ചോടു ചേര്‍ത്ത് ശാന്തമായി ഒഴുകി സമുദ്രത്തിന്റെ അപാരതയിലേക്ക് ലയിപ്പിച്ചുചേര്‍ക്കുന്ന പ്രകൃതിയെന്ന നമ്മുടെ ഈ അമ്മ! ത്രിമൂര്‍ത്തികള്‍ കാവലാളായി നില്‍ക്കുന്ന ഈ അമ്മയ്ക്ക് പറയാനുണ്ടാകും ഒരു ദേശത്തിന്റെ ആത്മാക്കളുടെ നൊമ്പരങ്ങളേക്കാളുപരി ആത്മ സായൂജ്യമെന്ന അതീന്ദ്രിയാവസ്ഥയുടെ കഥ.....

ദേശത്തിന്റെ ആചാരങ്ങള്‍ക്കുള്ളില്‍ ഒളിച്ചിരിക്കുന്ന നിഗൂഢമായ ആത്മീയ തത്വങ്ങളെക്കുറിച്ചുള്ള ഒരു ചെറിയ അന്വേഷണമാണ് ഇവിടെ നടത്തുന്നത്-മാമാങ്കമെന്ന ചരിത്രപ്രധാനമായ ഉത്സവവും, കാലനെ വധിച്ച് മാര്‍ക്കണ്ഡേയനെ ചിരഞ്ജീവിയായി വാഴ്ത്തിയ സംഭവവും അരങ്ങേറിയ ഈ നാടിന്റെ പൈതൃകത്തിന്റെ നിഗൂഢതകളിലേക്കുള്ള ഒരു അന്വേഷണം....

കുരുക്ഷേത്ര യുദ്ധത്തില്‍ ഇതികര്‍ത്തവ്യാമൂഢനായി യുദ്ധക്കളത്തില്‍ നില്‍ക്കുന്ന അര്‍ജുനന് ഗീതോപദേശം നല്‍കി സ്വധര്‍മത്തെക്കുറിച്ച് ബോധവാനാക്കുകയാണ് ശ്രീകൃഷ്ണനെന്ന ഗുരു. ശരീരബോധമെന്ന മായാവലയം അര്‍ജുനന്റെ മനസ്സിനേയും ബുദ്ധിയേയും പിടിമുറുക്കുമ്പോള്‍ അര്‍ജുനന് ഒരു മര്‍ത്ത്യന്റെ യഥാര്‍ത്ഥ സ്വരൂപം വിവരിച്ചുകൊടുത്ത് സംശയങ്ങള്‍ ദൂരീകരിച്ച് യുദ്ധസജ്ജനാക്കുകയാണ് ആ ജഗത്ഗുരു. ആ തത്വങ്ങള്‍ ഇവയായിരുന്നു...

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.