ചെറുതോണി: ഉപ്പുതോട് പട്ടാപ്പകല്‍ വീട്ടില്‍ കയറി വീട്ടമ്മയെ മാനഭംഗപ്പെടുത്തിയ കേസില്‍ വ്യാഴാഴ്ച രാത്രി ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തു. ഉപ്പുതോട് പുല്‍ക്കയത്ത് കുട്ടപ്പന് മകന് സജി(32) ആണ് അറസ്റ്റിലായത്. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് ഇടുക്കി സിഐ മാത്യു ജോര്‍ജ്ജിന്റെ നിര്‍ദ്ദേശ പ്രകാരം ഇടുക്കി എസ് ഐ എസ് ഷൈന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാനഭംഗത്തിനിരയായ വീട്ടമ്മ മാനം ഭയന്ന് പരാതി നല്‍കില്ലായെന്ന കണക്കു കൂട്ടലില്‍ ഉപ്പുതോട്ടില്‍ തന്നെ പ്രതി ഉണ്ടായിരുന്നു. പോലീസിനെ കണ്ട പ്രതി ഓടുകയും ഒരു കിലോ മീറ്ററോളം ഓടിയ പ്രതി കല്ലില്‍ തട്ടി വീഴുകയും തലയ്ക്ക് നിസാര പരിക്കേല്‍ക്കുകയും ചെയ്തു. പ്രതി വീട്ടമ്മയുടെ അയല്‍വാസിയും, അവിവാഹിതനുമാണ്. ഇടുക്കി വനിതാ സെല്ലില്‍ ഇയാള്‍ക്കെതിരെ നിരവധി പരാതി നിലനില്‍ക്കുന്നുണ്ട്. പ്രതിയെ ഇടുക്കി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇടുക്കി എസ്ഐ എസ് ഷൈന്‍, ബാബു തോമസ്, സുമേഷ്, ലാലു എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: