എസ്റ്റേറ്റ് മാനേജരെ തൊഴിലാളികള്‍ തടഞ്ഞുവച്ചു

Friday 11 September 2015 9:43 pm IST

ഏലപ്പാറ : എസ്‌റ്റേറ്റ് മാനേജരെ തോട്ടം തൊഴിലാളികള്‍ തടഞ്ഞുവച്ചു. ആനുകൂല്യങ്ങള്‍ കൃത്യമായി നല്‍കുന്നില്ല എന്നാരോപിച്ചാണ് ഹെലിബെറിയ എസ്റ്റേറ്റ് മാനേജരെ തൊഴിലാളികള്‍ തടഞ്ഞുവച്ചത്. തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച നടത്തി ഈ മാസം 29ന് പ്രശ്‌നം പരിഹരിക്കാമെന്ന് നേതാക്കള്‍ പറഞ്ഞെങ്കിലും തൊഴിലാളികള്‍ മാനേജരെ തടയുകയായിരുന്നു. വൈകിട്ട് 6 മണിയോടെയാണ് മാനേജരെ മോചിപ്പിച്ചത്. വള്ളക്കടവില്‍ വച്ചാണ് മാനേജരെ തൊഴിലാളികള്‍ വളഞ്ഞത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.