കോട്ടയം: വടക്കേമലബാറിന്റെ മുത്തപ്പന്റെ തിരുവപ്പന മഹോത്സവം ആദ്യമായി കോട്ടയത്ത്. ഇന്നും നാളെയുമായി തിരുനക്കര മൈതാനത്താണ് ചടങ്ങുകള്‍ നടക്കുന്നത്. രാവിലെ ഗണപതി ഹോമത്തോടെയാണ് തിരുവപ്പനമഹോത്സവത്തിന്റെ സമാരംഭം. രാത്രി 12.30ന് മുത്തപ്പന് മലയിറക്കല്‍, 10ന് കളിക്കാപ്പാട്ട്, 11 ന് കലശം വരവ് എന്നീ ചടങ്ങുകള്‍ നടക്കും. നാളെ വെളുപ്പിന് 5 ന് തിരുവപ്പന, രാവിലെ 10ന് നടക്കുന്ന പള്ളിവേട്ടയോടെ തിരുവപ്പന മഹോത്സവം സമാപിക്കും. തിരുവപ്പന, ഊട്ടുംവെള്ളാട്ടം, പയങ്കൂറ്റിവെള്ളാട്ടം, ആള്‍രൂപം, വെള്ളാട്ടം നേര്‍ച്ച, തിരുവപ്പാന നേര്‍ച്ച എന്നീ വഴിപാടുകള്‍ ഭക്തജനങ്ങള്‍ക്ക് പേരിലും നാളിലും നടത്തുന്നതിന് സൗകര്യമുണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: