സേവ് ജനറേഷന്‍സ് പദ്ധതി ആരംഭിച്ചു

Friday 11 September 2015 9:57 pm IST

പാലാ: കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെയും പാലാ റോട്ടറി ക്ലബിന്റെയും ജില്ലാ പോലീസിന്റെ ഓപ്പറേഷന്‍ ഗുരുകുലം പദ്ധതിയുടെയും ആഭിമുഖ്യത്തില്‍ വൃക്കരോഗത്തിന്റെ പിടിയില്‍പ്പെടാതെ യുവജനങ്ങളെ രക്ഷിക്കാനുള്ള സേവ് ജനറേഷന്‍സ് പദ്ധതി ആരംഭിച്ചു. മന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്തു. സ്വകാര്യ ആശുപത്രികളില്‍ ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്ക് കാരുണ്യ സാമ്പത്തിക സഹായം നല്‍കുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു. സുരക്ഷാ കേരളം സംസ്ഥാന ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍ ഷിബു പീറ്റര്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷന്‍ കുര്യാക്കോസ് പടവന്‍ ആമുഖ പ്രസംഗം നടത്തി. കോട്ടയം അസി. കളക്ടര്‍ ഡോ. ദിവ്യാ എസ്. അയ്യര്‍ ബ്രോഷര്‍ പ്രകാശനം നിര്‍വഹിച്ചു. പാലാ രൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ അനുഗ്രഹപ്രഭാഷണവും ഡോ. തോമസ് വാവാനിക്കുന്നേല്‍ വിഷയാവതരണവും നടത്തി. സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.സണ്ണി ജോസഫ് പഞ്ഞിക്കുന്നേല്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മാത്യു കൊല്ലമലക്കരോട്ട്, തോമസ് ഏബ്രഹാം കള്ളിവയലില്‍ എന്നിവര്‍ പ്രസംഗിച്ചു. ടിംസ് പോത്തന്‍ സ്വാഗതവും രഞ്ജി വി. മാത്യു നന്ദിയും പറഞ്ഞു. കോളജ് എന്‍എസ്എസ് യൂണിറ്റിന്റെ സഹകരണത്തോടെ വൃക്കരോഗ നിര്‍ണയ ക്യാമ്പും നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.